Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalladi Landslide

ക​​​​​ള്ളാ​​​​​ടി മ​​​​​ണ്ണി​​​​​ടി​​​​​ച്ചിൽ; പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ സു​​ര​​ക്ഷി​​തരാക്കി

ക​​​​​ൽ​​​​​പ്പ​​​​​റ്റ: ക​​​​​ള്ളാ​​​​​ടി തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​നെത്തു​​​ട​​​ർ​​​ന്ന് മീ​​​നാ​​​ക്ഷി​ പാ​​​​​ല​​​​​ത്തി​​​​​ന് ഇ​​​​​രു​​​​​വ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി കു​​​​​ടു​​​​​ങ്ങി​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​ത്താ​​​​​മ​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​ണ്ട​​​​​ക്കൈ ഫോ​​​​​റ​​​​​സ്റ്റ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലും ചൂ​​​​​ര​​​​​ൽ​​​​​മ​​​​​ല പ​​​​​ള്ളി ഹാ​​​​​ളി​​​​​ലും സൗ​​​​​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കി. സ്കൂ​​​​​ളി​​​​​ലേ​​​​​ക്കു പോ​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ത്രി​​​​​യോ​​​​​ടെ എ​​​​​ത്തി​​​​​ച്ചു.

പ്ര​​​​​ദേ​​​​​ശ​​​​​ത്ത് മ​​​​​ഴ​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത​​​​​യു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണപ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കാ​​​​​ൻ ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം നേ​​​​​ര​​​​​ത്തേ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​നാ​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണജോ​​​​​ലി​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ഏ​​​​​റാ​​​​​ട്ടു​​​​​കു​​​​​ണ്ട്, അ​​​​​ട്ട​​​​​മ​​​​​ല, മ​​​​​മ്മി​​​​​ക്കു​​​​​ന്ന്, അം​​​​​ബേ​​​​​ദ്ക​​​​​ർ ഉ​​​​​ന്ന​​​​​തി​​​​​യി​​​​​ലെ ആ​​​​​ളു​​​​​ക​​​​​ളെ​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​ത്താ​​​​​മ​​​​​സി​​​​​പ്പി​​​​​ക്കും. മീ​​​​​നാ​​​​​ക്ഷി പാ​​​​​ല​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു മ​​​​​ണ്ണ് നീ​​​​​ക്കം ചെ​​​​​യ്ത ശേ​​​​​ഷം പാ​​​​​ല​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പി​​​​​ന് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

ര​​​​​ക്ഷാ​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഐ.​​​​​സി. ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ക​​​​​ള്ളാ​​​​​ടി​​​​​യി​​​​​ൽ യോ​​​​​ഗം ചേ​​​​​ർ​​​​​ന്നു. അ​​​​​വ​​​​​ലോ​​​​​ക​​​​​ന യോ​​​​​ഗ​​​​​ത്തി​​​​​ൽ തി​​​​​രു​​​​​വ​​​​​ന്പാ​​​​​ടി എം​​​​​എ​​​​​ൽ​​​​​എ സി.​​​​​കെ. കാ​​​​​സിം, ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ച​​​​​ന്ദ്രി​​​​​ക കൃ​​​​​ഷ്ണ​​​​​ൻ, ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ ഡി.​​​​​ആ​​​​​ർ. മേ​​​​​ഘ​​​​​ശ്രീ, ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ദേ​​​​​വ മ​​​​​നോ​​​​​ഹ​​​​​ർ, എ​​​​​ഡി​​​​​എം കെ. ​​​​​അ​​​​​ജീ​​​​​ഷ്, സ​​​​​ബ് ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ അ​​​​​തു​​​​​ൽ സാ​​​​​ഗ​​​​​ർ, വാ​​​​​ർ​​​​​ഡ് അം​​​​​ഗം ജി​​​​​തി​​​​​ൻ, ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

സ്വ​​​​​പ്നപ​​​​​ദ്ധ​​​​​തി

ക​​​​​ൽ​​​​​പ്പ​​​​​റ്റ: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സ്വ​​​​​പ്ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ് മേ​​​​​പ്പാ​​​​​ടി-​​ക​​​​​ള്ളാ​​​​​ടി-​​ആ​​​​​ന​​​​​ക്കാം​​​​​പൊ​​​​​യി​​​​​ൽ തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത. താ​​​​​മ​​​​​ര​​​​​ശേ​​​​​രി ചു​​​​​ര​​​​​ത്തി​​​​​ലെ ക​​​​​ന​​​​​ത്ത ഗ​​​​​താ​​​​​ഗ​​​​​ത​​​​​ക്കു​​​​​രു​​​​​ക്കി​​​​​നും വി​​​​​ക​​​​​സ​​​​​ന പ​​​​​രി​​​​​മി​​​​​തി​​​​​ക​​​​​ൾ​​​​​ക്കും ശാ​​​​​ശ്വ​​​​​ത പ​​​​​രി​​​​​ഹാ​​​​​ര​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്ത​​​​​താ​​​​​ണ് തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത. നി​​​​​ർ​​​​​മാ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​ന്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ലെത​​​​​ന്നെ ഏ​​​​​റ്റ​​​​​വും നീ​​​​​ളം കൂ​​​​​ടി​​​​​യ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത​​​​​യാ​​​​​യി ഇ​​​​​തു മാ​​​​​റും. 8.7 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വ​​രു​​ന്ന റോ​​ഡി​​ൽ 6.8 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം ഇ​​​​​ര​​​​​ട്ട തു​​​​​ര​​​​​ങ്ക​​​​​മാ​​​​​ണ്. കോ​​​​​ഴി​​​​​ക്കോ​​​​​ട്ടു​​നി​​​​​ന്ന് വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്രാ​​​​​ദൂ​​​​​ര​​​​​ത്തി​​​​​ൽ ഏ​​​​​താ​​​​​ണ്ട് 30 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം കു​​​​​റ​​​​​വ് വ​​​​​രും.

യാ​​​​​ത്ര സ​​​​​മ​​​​​യം ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല​​​​​ധി​​​​​കം ലാ​​​​​ഭി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും.കൊ​​​​​ങ്ക​​​​​ണ്‍ റെ​​​​​യി​​​​​ൽ​​​​​വേ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡാ​​​​​ണ് ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ ചു​​​​​മ​​​​​ത​​​​​ല​​​​​യും ഡി​​​​​സൈ​​​​​നിം​​​​​ഗും നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്. കി​​​​​ഫ്ബി വ​​​​​ഴി ഏ​​​​​താ​​​​​ണ്ട് ര​​ണ്ടാ​​യി​​ര​​ത്തി​​​​​ല​​​​​ധി​​​​​കം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി വ​​​​​ക​​​​​യി​​​​​രു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. തു​​​​​ര​​​​​ങ്ക​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ആ​​​​​ധു​​​​​നി​​​​​ക വെ​​​​​ന്‍റി​​​​​ലേ​​​​​ഷ​​​​​ൻ സം​​​​​വി​​​​​ധാ​​​​​നം, സി​​​​​സി​​​​​ടി​​​​​വി നി​​​​​രീ​​​​​ക്ഷ​​​​​ണം, അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​റ​​​​​ത്തു​​​​​ ക​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള പാ​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

മ​​​​​നു​​​​​ഷ്യ​​​​​നി​​​​ർ​​​​​മി​​​​​ത ദു​​​​​ര​​​​​ന്തം: മ​​​​​ന്ത്രി സി​​​​​ദ്ദി​​​​​ഖ്

ക​​​​​ൽ​​​​​പ്പ​​​​​റ്റ: ക​​​​​ള്ളാ​​​​​ടി​​​​​യി​​​​​ലെ തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി മ​​​​​ണ്ണ് കൂ​​​​​ട്ടി​​​​​യി​​​​​ട്ട​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ഊ​​​​ജി​​​​​ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് മ​​​​​ന്ത്രി ടി. ​​​​​സി​​​​​ദ്ദി​​​​​ഖ്. ഇ​​​​​തൊ​​​​​രു പ്ര​​​​​കൃ​​​​​തി​​​​​ദ​​​​​ത്ത ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ല​​​​​ല്ലെ​​​​​ന്നും ശാ​​​​​സ്ത്രീ​​​​​യ​​​​​മ​​​​​ല്ലാ​​​​​ത്ത രീ​​​​​തി​​​​​യി​​​​​ൽ മ​​​​​ണ്ണ് കൂ​​​​​ട്ടി​​​​​യി​​​​​ട്ട​​​​​തു​​​​​മൂ​​​​​ലം ഉ​​​​​ണ്ടാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​നി​​​​​ർ​​​​​മി​​​​​ത ദു​​​​​ര​​​​​ന്ത​​​​​മാ​​​​​ണെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. വെ​​​​​ള്ളം ഒ​​​​​ഴു​​​​​കി​​​​​പ്പോ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള വ​​​​​ഴി ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ്ഥ​​​​​ല​​​​​ത്ത് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് വി​​​​​വ​​​​​രം.

മ​ണ്ണ് മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​യ​​​​നാ​​​​ട് മേ​​​​പ്പാ​​​​ടി​​​​യി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന​​​ല്ലെ​​​ന്നു വ​​​കു​​​പ്പു​​​മ​​​​ന്ത്രി പി.​​​​കെ.​ ബ​​​​ഷീ​​​​ർ.
അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന തു​​​​ര​​​​ങ്ക​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ലം പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ സൈ​​​​റ്റ​​​​ല്ലെ​​​​ന്നും നി​​​​ർ​​​​മാ​​​​ണ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ മേ​​​​ൽ​​​​നോ​​​​ട്ട​​​​വും കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്കാ​​​​ണെ​​​​ന്നും പി.​​​​കെ.​ ബ​​​​ഷീ​​​​ർ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ദു​ര​ന്തം ദാ​രു​ണ​വും ഞെ​ട്ടി​ക്കു​ന്ന​തും:പി​ണ​റാ​യി വി​ജ​യ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി തു​​​ര​​​ങ്ക​​​പാ​​​ത നി​​​ർ​​​മാണ മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണ്ണ​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​ര​​​ന്തം അ​​​ങ്ങേ​​​യ​​​റ്റം ദാ​​​രു​​​ണ​​​വും ഞെ​​​ട്ടി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​നും അ​​​ടി​​​യ​​​ന്ത​​​ര വൈ​​​ദ്യ​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​മു​​​ള്ള ഘ​​​ട്ട​​​മാ​​​ണി​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് പിന്തു​​​ണ അ​​​റി​​​യി​​​ക്കു​​​ന്നു. ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്ക​​​ണം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യും ധ​​​ന​​​സ​​​ഹാ​​​യ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി: സു​രേ​ഷ് ഗോ​പി

പാ​​​ല​​​ക്കാ​​​ട്: വ​​​യ​​​നാ​​​ട് അ​​​പ​​​ക​​​ടം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി. പ്ര​​​ദേ​​​ശ​​​ത്തെ മ​​​ണ്ണു മാ​​​റ്റാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടും അ​​​തു പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സു​​​രേ​​​ഷ് ഗോ​​​പി പ​​​റ​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ഊർജിതം

ക​​​​​ൽ​​​​​പ്പ​​​​​റ്റ: ക​​​​​ള്ളാ​​​​​ടി തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ൽ പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ഊ​​​​ർ​​​​ജി​​​​​ത​​​​​മാ​​​​​ക്കി. എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ്, ഫ​​​​​യ​​​​​ർ ഫോ​​​​​ഴ്സ്, പോ​​​​​ലീ​​​​​സ്, ഫോ​​​​​റ​​​​​സ്റ്റ്, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ, നാ​​​​​ട്ടു​​​​​കാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. മീ​​​​​ന​​​​​ങ്ങാ​​​​​ടി​​​​​യി​​​​​ൽനി​​​​​ന്നു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ് സം​​​​​ഘം സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടൊ​​​​​പ്പം കോ​​​​​ഴി​​​​​ക്കോ​​​​​ട്, ക​​​​​ണ്ണൂ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ് സം​​​​​ഘ​​​​​ങ്ങ​​​​​ളും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫി​​​​​ന്‍റെ 30 അം​​​​​ഗ​​​​സം​​​​​ഘം വീ​​​​​ത​​​​​മാ​​​​​ണ് വ​​​​​യ​​​​​നാ​​​​​ട്, കോ​​​​​ഴി​​​​​ക്കോ​​​​​ട് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നും അ​​​​​പ​​​​​ക​​​​​ട സ്ഥ​​​​​ല​​​​​ത്ത് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മെ തൃ​​​​​ശൂ​​​​​രി​​​​​ൽ​​നി​​​​​ന്ന് എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫി​​​​​ന്‍റെ സം​​​​​ഘ​​​​​ത്തെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടേ​​​​​ക്കു വി​​​​​ന്യ​​​​​സി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പാ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​നി​​​​​ന്ന് എ​​​​​സ്ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫി​​​​​ന്‍റെ 50 അം​​​​​ഗ സം​​​​​ഘ​​​​​ത്തെ​​​​​യും നി​​​​​യോ​​​​​ഗി​​​​​ച്ചു. ആ​​​​​ത്മ, സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് വോ​​​​​ള​​​​​ണ്ടി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ നൂ​​​​റം​​​​​ഗ ടീ​​​​​മും ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ്.

ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് എ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ എ​​​​​ത്തി​​​​​ക്കാ​​​​​നും നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. അ​​​​​ഞ്ച് ജെ​​​​​സി​​​​​ബി​​​​​ക​​​​​ളും മ​​​​​റ്റ് യ​​​​​ന്ത്ര​​​​​ങ്ങ​​​​​ളും മ​​​​​ണ്ണ് നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സ​​​​​ഹാ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഡി​​​​​ഫ​​​​​ൻ​​​​​സ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ന്‍റെ 100 അം​​​​​ഗ സം​​​​​ഘ​​​​​ത്തെ സ്റ്റാ​​​​​ൻ​​​​​ഡ് ബൈ​​​​​യാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് മ​​​​​ന്ത്രി ടി. ​​​​​സി​​​​​ദ്ദി​​​​​ഖ് പ​​​​​റ​​​​​ഞ്ഞു. ഐ.​​​​​സി. ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ, ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ച​​​​​ന്ദ്രി​​​​​ക കൃ​​​​​ഷ്ണ​​​​​ൻ, ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​ട​​​​​ർ ഡി.​​​​​ആ​​​​​ർ. മേ​​​​​ഘ​​​​​ശ്രീ, ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

Latest News

Corehub Up